
കൊച്ചി: 63-ാമത് ദേശീയ മാരിടൈം ദിനാഘോഷങ്ങളുടെ ഭാഗമായി “മാരിടൈം ഇന്ത്യ – എംപവറിംഗ് ദി പ്രോഗ്രസ്” എന്ന വിഷയത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എഞ്ചിനീയറിംഗിൽ സെമിനാർ സംഘടിപ്പിച്ചു. കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റ് (MMD), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ എഞ്ചിനീയേഴ്സ് (ഇന്ത്യ) കൊച്ചി ബ്രാഞ്ച്, ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗ് (ഐആർഎസ്) എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി സെമിനാർ ഉദ്ഘാടനം ചെയ്തു. എം.എം.ഡി കൊച്ചി പ്രിൻസിപ്പൽ ഓഫീസർ ജെ. സെന്തിൽ കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.
സെമിനാറിന്റെ ഭാഗമായി സമുദ്രമേഖലയിലെ വിദഗ്ധർ പങ്കെടുത്ത രണ്ട് സാങ്കേതിക സെഷനുകൾ സംഘടിപ്പിച്ചു. കൊച്ചി വാട്ടർ മെട്രോ, കൊച്ചി പോർട്ട് അതോറിറ്റി, കൊച്ചി ഷിപ്പ്യാർഡ് ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രതിനിധികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.








